മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു.
സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുത്തത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ്. ഉല്ലാസിന്റെ രണ്ടാം വിവാഹം ആണ് ഇത്. ആദ്യ ഭാര്യ ആശ ഒന്നരവർഷം മുൻപാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യ വിവാഹത്തിൽ ഉല്ലാസിന് രണ്ട് മക്കളുണ്ട്. . ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമാണ് ഉല്ലാസ് പന്തളം പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നാലെ സിനിമയിലും എത്തി.
Actor and mime artist Ullas Pandalam got married.